സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റില്‍ നേരിട്ടത് ദുരനുഭവം; തുറന്നടിച്ച് നടി അര്‍ച്ചന പത്മിനി

ഒരു സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി അര്‍ച്ചന പത്മിനി രംഗത്ത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന ഇക്കാര്യങ്ങള്‍ പറയുന്നത്.

അര്‍ച്ചനയുടെ വാക്കുകള്‍:

”മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് മോശമായ അനുഭവം ഉണ്ടായി. സിനിമയിലെ പ്രൊഡക്ഷന്‍ മാനേജറാണ് എന്നോട് മോശമായി പെരുമാറിയത്.

എന്നാല്‍ അയാളുടെ പൊരുമാറ്റത്തെ ഞാന്‍ ചോദ്യം ചെയ്തിരുന്നു. അത് പിന്നീട് സെറ്റില്‍ വലിയ പ്രശ്‌നമാകുകയും ചെയ്തിരുന്നു. എന്റെ നിലപാടുകള്‍ അറിയിച്ച് ആ വ്യക്തിയെക്കെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.

പിന്നിടും അയാള്‍ സിനിമയില്‍ തുടരുകയായിരുന്നു. സംഭവത്തിന് ശേഷം എനിക്ക് ഭീഷണി നേരിടേണ്ടതായി വന്നു.”- അര്‍ച്ചന പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News