ട്രാന്‍സ് ജെന്‍റര്‍ വിഭാഗക്കാര്‍ക്ക് ലിംഗമാറ്റ ശാസ്ത്രക്രിയ നടത്താന്‍ സര്‍ക്കാര്‍ സഹായം

അരികുവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് താങ്ങായി കേരള സര്‍ക്കാര്‍വീണ്ടും ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തുന്നതിന് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനം.

ശസ‌്ത്രക്രിയക്ക‌് ചെലവാകുന്ന തുകയിൽ പരമാവധി രണ്ടുലക്ഷം രുപ സർക്കാർ വഹിക്കും. സാമൂഹ്യനീതിവകുപ്പ‌് മുഖേന തുക നൽകും. ശസ‌്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം.

അധിക തുക ആവശ്യമായി വരുന്നവർക്ക‌് കൂടുതൽ പരിശോധനകൾക്ക‌് ശേഷം തുക അനുവദിക്കും. ശസ‌്ത്രക്രിയ ചെലവ‌് സ്വയംവഹിച്ചവർക്ക‌് ആ തുക തിരികെ സർക്കാർ നൽകും.

സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ട്രാന്‍സ്ജെന്‍റര്‍ വിഭാഗക്കാരുട ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി വ്യത്യസ്തങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

സര്‍ക്കാറിന്‍റെ രണ്ടാം വാര്‍ഷിക സമ്മാനമായി മ‍ഴവില്ലെന്ന പേരില്‍ സമഗ്ര ട്രാന്‍സ്ജെന്‍റര്‍ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

ഇവരുടെ കലാ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന തലത്തില്‍ കലോത്സവം ഉള്‍പ്പെടെ നടത്താന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here