‘വിമുക്തി’ മണ്‍സൂണ്‍ മാരത്തണ്‍ ഈ മാസം പന്ത്രണ്ടിന് കൊച്ചിയില്‍

ലഹരി വർജ്ജന പദ്ധതിയായ വിമുക്തിയുടെ ഭാഗമായി സംസ്ഥാന എക്സൈസ്‌ വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ചേർന്ന് സംഘടിപ്പിക്കുന്ന മൺസൂൺ മാരത്തൺ ഈ മാസം പന്ത്രണ്ടിനു കൊച്ചിയിൽ നടക്കും.

മഹാരാജാസ്‌ ഗ്രൗണ്ടിൽ നിന്നും രാവിലെ അഞ്ച്‌ മണിയോടെ ആരംഭിക്കുന്ന മാരത്തൺ വില്ലിംഗ്ടൺ ഐലെന്റിലൂടെ മഹാരാജാസ്‌ ഗ്രൗണ്ടിൽ തിരിച്ചെത്തും.

ആറു വിഭാഗങ്ങളിലായാണു മാരത്തൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്‌. ഭിന്ന ശേഷിക്കാർക്കും ട്രാൻസ്‌ ജെന്റേഴ്സിനും പ്രത്യേക മത്സരമുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്നവർക്ക്‌ വിമുക്തി മാരത്തണിന്റെ വെബ്‌ സൈറ്റിലൂടെ ഓൺലൈനായി പേരുകൾ രജിസ്റ്റർ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here