മാലിന്യങ്ങള്‍ ഇനി സ്മാര്‍ട്ടായി കൈകാര്യം ചെയ്യാം; വരുന്നു ഷവോമിയുടെ സ്മാര്‍ട്ട് ട്രാഷ് – Kairalinewsonline.com
Featured

മാലിന്യങ്ങള്‍ ഇനി സ്മാര്‍ട്ടായി കൈകാര്യം ചെയ്യാം; വരുന്നു ഷവോമിയുടെ സ്മാര്‍ട്ട് ട്രാഷ്

സെപ്റ്റംബര്‍ 11 മുതല്‍ സ്മാര്‍ട്ട് കുട്ട വിപണിയിലെത്തുമെന്നാണ് കരുതുന്നത്

കുറഞ്ഞ നിരക്കില്‍ അധികം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഉല്‍പ്പന്നങ്ങളെ വിപണിയില്‍ അണിനിരത്തുന്നതില്‍ ശ്രദ്ധേയരാണ് ഷവോമി. മത്സരം കടുക്കുന്ന വിപണിയിലും ഇവരുട സ്മാര്‍ട്ട് ഫോണുകളും സ്മാര്‍ട്ട് ടിവി കളും ചൂടപ്പം പോലെ വിറ്റു പോകുന്നതിന്‍റ കാരണവും ഇതുതന്നെ.

ഇവയ്ക്ക് പുറമെ ടീ ഷര്‍ട്ട്, പെന്‍, ട്രാവല്‍ പില്ലോ, എയര്‍ പ്യൂരിഫയര്‍, പോലുള്ള ഉല്‍പ്പന്നങ്ങളും ഷവോമി വിപണിയിലെത്തിക്കുന്നുണ്ട്.

ഈ കൂട്ടത്തിലേക്ക് അവര്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഉത്പന്നമാണ് സ്മാര്‍ട് ട്രാഷ്. അതായത് ശരിക്കും ഒരു സ്മാര്‍ട്ട് ചവറ്റുകുട്ട.

സ്മാര്‍ട് സെന്‍സറുകളുടെ സഹായത്തോടെയാണ് ഈ കുട്ട പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്റെ കൈകള്‍ കുട്ടയോട് 35 സെന്റീമീറ്റര്‍ പരിതിയില്‍ വരുമ്പോള്‍ സെന്‍സറുകള്‍ വ‍ഴി അത് മനസിലാക്കി അടപ്പ് താനെ തുറക്കും.

കുട്ടയില്‍ നിറയുന്ന മാലിന്യങ്ങളുടെ ഗന്ധം പുറത്തുവരാത്ത രീതിയിലാണ് സ്മാര്‍ട്ട് ട്രാഷിന്‍റെ പ്രവര്‍ത്തനം. കുട്ടയില്‍ വേസ്റ്റ് നിറഞ്ഞാല്‍ കുട്ടയ്ക്കകത്തെ ബാഗ് ശ്രദ്ധയോടെ പാക്ക് ചെയ്യപ്പെടും.

ഉപയോഗിക്കുന്നവര്‍ക്ക് അത് എടുത്ത് മാറ്റുകയേ വേണ്ടു. ശേഷം പുതിയ വേസ്റ്റ് ബാഗ് സ്മാര്‍ട് കുട്ടതന്നെ യഥാസ്ഥാനത്ത് സ്ഥാപിച്ചുകൊള്ളും.

മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഷാവോമിയുടെ സ്മാര്‍ട്ട് ചവറ്റുകുട്ടയെ വ്യത്യസ്തമാക്കുന്നത്. ചവറുകളെല്ലാം ഒട്ടോമാറ്റിക് ആയി ശേഖരിക്കുക എന്നതിനപ്പുറം സ്മാര്‍ട് ചവറ്റുകുട്ട മാലിന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നു എന്നതും വിപണിയിലെത്തും മുന്നെ സ്മാര്‍ട്ട് ട്രാഷ് വിപണിയില്‍ സംസാരമാവുന്നതിന്‍റെ കാരണമാണ്.

40 സെന്റീമീറ്റര്‍ ഉയരമുള്ള കുട്ടയില്‍ 3.5 കിലോഗ്രാം ഭാരം വരെ മാലിന്യങ്ങള്‍ നിക്ഷേപിക്കാം. 15.5 ലിറ്ററാണ് കുട്ടയുടെ വാഹകശേഷി. ചൈനയില്‍ ഇതിന് 199 യുവാനാണ് സ്മാര്‍ട്ട് ചവറ്റുകുട്ടയുടെ വില.

ഇന്ത്യയില്‍ ഇതിന് 2000 രൂപയ്ക്കടുത്ത് പ്രതീക്ഷിക്കാം. സെപ്റ്റംബര്‍ 11 മുതല്‍ സ്മാര്‍ട്ട് കുട്ട വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

To Top