പ്രവാസികളില്‍ ആശങ്ക; സ്വദേശിവൽക്കരണം പതിനൊന്നു പുതിയ തൊഴിൽ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ച് സൗദി

സൗദിയിൽ തൊഴിൽ മന്ത്രാലയം നടപ്പാക്കി വരുന്ന സ്വദേശിവൽക്കരണം പതിനൊന്നു മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ നീക്കം.

മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ തൊ‍ഴില്‍ ചെയ്യുന്ന മേഖലകളിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.മെഡിക്കല്‍ , ഐടി, ടെലകോം, അക്കൗണ്ടിംഗ്, ഇന്‍ഡസ്ട്രിയല്‍, എന്‍ജിനീയറിംഗ് കണ്‍സല്‍ട്ടന്‍സി, ട്രേഡ് & റീട്ടെയ്ല്‍ ട്രേഡ്, ടൂറിസം, ഗതാഗതം, കോണ്‍ട്രാക്റ്റിംഗ്, നിയമം എന്നീ പതിനൊന്നു മേഖലകളിൽ കൂടിയാണ് സൗദി സ്വദേശിവൽക്കരണം നടപ്പിലാക്കുക.

ഇതിനായുള്ള പ്രവര്‍ത്തനങ്ങളും സ്വദേശികള്‍ക്കുള്ള പരിശീലന പരിപാടികളും ആരംഭിച്ചു. രിശീലനം പൂർത്തിയാകുന്ന എല്ലാ സ്വദേശികൾക്കും ജോലി ഉറപ്പാക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്‍റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News