റീ റിലീസിനൊരുങ്ങി ‘മൈസ്റ്റോറി’; പ്രേക്ഷകരിൽ വിശ്വാസമെന്ന് സംവിധായിക റോഷ്ണി ദിനകർ – Kairalinewsonline.com
DontMiss

റീ റിലീസിനൊരുങ്ങി ‘മൈസ്റ്റോറി’; പ്രേക്ഷകരിൽ വിശ്വാസമെന്ന് സംവിധായിക റോഷ്ണി ദിനകർ

ആഗ്സറ്റ്‌ ഒൻപതിനാണ് ചിത്രം റീ റിലീസ്‌ ചെയ്യുന്നത്‌

തിയ്യേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങിയ പൃഥ്വിരാജ് ചിത്രം മൈസ്റ്റോറി റീ റിലീസ്‌ ചെയ്യുന്നു. പ്രേക്ഷകരിൽ വിശ്വാസമർപ്പിച്ചാണ് ചിത്രം റീ റിലീസ്‌ ചെയ്യുന്നതെന്ന് ചിത്രത്തിന്‍റെ സംവിധായിക റോഷ്ണി ദിനകർ പറഞ്ഞു.

ഈ മാസം ഒമ്പതിനാണു ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്‌. പ്രണയം പ്രമേയമാക്കി നവാഗത സംവിധായികയും ഫാഷന്‍ ഡിസൈനറുമായ റോഷ്ണി ദിനകർ നിര്‍മിച്ച ചിത്രമാണ് മൈസ്റ്റോറി.

ആദ്യഗാനം പുറത്ത് വന്നത് മുതല്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ വലിയ ആക്രമണമാണ് ചിത്രത്തിന് ഏറ്റ് വാങ്ങേണ്ടി വന്നത്. വിവിധ ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് വേണ്ട പിന്തുണ സിനിമാ രംഗത്ത്‌ നിന്നും ലഭിച്ചില്ലെന്ന് സംവിധായിക റോഷ്ണി ദിനകർ പറഞ്ഞു.

കലയെ ആണ് താൻ സ്നേഹിച്ചതെന്നും മലയാളി പ്രേക്ഷകരിൽ വിശ്വാസമർപ്പിച്ചാണ് ഏറെ ബുദ്ധിമുട്ടി ചിത്രം വീണ്ടും തിയ്യേറ്ററുകളിൽ എത്തിക്കുന്നതെന്നും റോഷ്ണി ദിനകർ കൂട്ടിച്ചേർത്തു. ആഗ്സറ്റ്‌ ഒൻപതിനാണ് ചിത്രം റീ റിലീസ്‌ ചെയ്യുന്നത്‌.

To Top