മാസങ്ങളായി അബോധാവസ്ഥയിൽ; സുമനസ്സുകളുടെ കനിവ് തേടി ബിനു മോനും കുടുംബവും

അപകടത്തെ തുടര്‍ന്ന് മാസങ്ങളായി അബോധാവസ്ഥയിൽ കഴിയുന്ന യുവാവിന് ചികിത്സാ സഹായം തേടുന്നു. പത്തനംതിട്ട പന്തളം സ്വദേശിയായ ബിനു മോന്റെ തുടര്‍ ചികിത്സയ്ക്കായാണ് നിർദ്ധനകുടുംബം സുമനസ്സുകളുടെ കനിവിനായ് കാത്തിരിക്കുന്നത്.

സ്വകാര്യ ബസ് ഡ്രൈവറായിരുന്നു ബിനു മോൻ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ ആറുമാസമായി അബോധാവസ്ഥയിലാണ്. ഇതിനോടകം നാലു ശസ്ത്രക്രിയകൾ നടത്തി.

ശസ്ത്രക്രിയകളും വിദഗ്ധ ചികിത്സയും ഇനിയും ആവശ്യമാണ്. പക്ഷേ അതിനു വേണ്ടി വരുന്ന ചിലവ് ഇവർക്ക് താങ്ങാനാവുന്നതല്ല അബോധാവസ്ഥയിലായ ബിനു മോനേ ഭാര്യയും ഉപേക്ഷിച്ചു.

സഹോദരിയാണ് ബിനുവിന്റെ കാര്യങ്ങൾ നോക്കുന്നത്.ഇവർക്ക് മറ്റു വരുമാനമാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. ഷുഗർ പേഷ്യന്റായ ഇവരുടെ അമ്മയും കിടപ്പിലാണ് ഇരുവരുടെയും ചികിത്സ ചെലവിനായി മാത്രം മാസം പതിനായിരത്തിലധികം രൂപ ചിലവ് വരും.

സ്വന്തമായി ഭൂമി പോലുമില്ലാത്ത ഈ കുടുംബം നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ജീവിതം മുന്നോട്ട് നീക്കുന്നത്.

നാട്ടുകാർ നിർമ്മിച്ചു കൊടുത്ത ഒരു ഷെഡ്ഡിലാണ് ഇപ്പോൾ താമസം സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.

BEENA
INDIAN BANK
PANDALAM BRANCH
AC NO:6623472429
IFSC CODE:IDIB000P225
CONTACT NUMBER:9048092824

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News