വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയ്ക്ക് നേരെ വധശ്രമം – Kairalinewsonline.com
Latest

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയ്ക്ക് നേരെ വധശ്രമം

ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയക്ക് നേരെ വധശ്രമം. മഡുറോയെ വധിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണാക്രമണം സൈന്യം പരാജയപ്പെടുത്തി. ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു.

രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച സൈനിക പരേഡിനിടെ സൈനികരെ അഭിസംബോധന ചെയ്ത് മഡൂറോ പ്രസംഗം തുടങ്ങി അല്‍പ്പസമയത്തിനകമായിരുന്നു ആക്രമണം.

വേദിക്ക് സമീപം പറന്നെത്തിയ ഡ്രോണ്‍ സൈന്യം വെടിവെച്ചിടുകയായിരുന്നു. തുടർന്ന് മഡുറോയെയും ഭാര്യയേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ആക്രമണത്തിന് പിന്നില്‍ കൊളംബിയ ആണെന്ന് മഡൂറോ ആരോപിച്ചു.

 

To Top