ജനിക്കാന്‍ വേണ്ടി പോകുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടി മകളെ കൊന്ന് കു‍ഴിച്ച് മൂടി; മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് ഈ അമ്മ

മകന്‍റെ ആരോഗ്യത്തിന് വേണ്ടി മകളെ കൊന്ന് കു‍ഴിച്ച് മൂടി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുമായി ഈ അമ്മ. ആരോഗ്യമുളള കുട്ടി ജനിക്കാനാണ്  സ്വന്തം മകളെ കൊന്ന് കു‍ഴിച്ചുമൂടിയത്.

മകള്‍ താരയ്ക്കും സഹോദരനും പോഷകാഹാരക്കുറവും പിള്ളവാതവും ബാധിച്ചിരുന്നു. നിരവധി മരുന്നുകൾ പരീക്ഷിച്ചിരുന്നെങ്കിലും  അവയൊന്നും ഉപകാരപ്പെട്ടില്ല. അതുകൊണ്ട് അടുത്ത കുട്ടി ആരോഗ്യത്തോടെ വളരണമെങ്കില്‍ മകളെ കൊല്ലണമെന്ന ആള്‍ദൈവത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ആ കടുംകൈക്ക് ഇവര്‍ തയ്യാറായത്.

ഉത്തര്‍പ്രദേശിലെ ചൗദാര്‍പുര്‍ ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സമീപ വാസികളുടെ പരാതിയെ തുടർന്നു പൊലീസ് അനന്ദ്പാലിലെ വീട്ടിലെത്തി അന്വേഷിച്ചപ്പോ‍ഴാണ് യഥാര്‍ത്ഥ സംഭവങ്ങള്‍ പുറത്തറിഞ്ഞത്.

ശ്വാസം മുട്ടിച്ചാണ് മകളെ കൊന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ച് മകളെ കൊന്നശേഷം സ്വന്തം വീടിനകത്തുതന്നാണ് ഇവർ മകൾ താരയുടെ മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News