കൊല്ലത്ത് മൃതദേഹം മാറി സംസ്കരിച്ചു; സംഭവം പുറത്തായത് മൃതദേഹം കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയപ്പോള്‍

കൊല്ലത്ത് മൃതദേഹം മാറി സംസ്കരിച്ചു. എഴുകോൺ മാറനാട് സ്വദേശിനി തങ്കമ്മ പണിക്കരുടെ മൃതദേഹമാണ് ചെല്ലപ്പന്റെ മൃതദേഹമാണെന്നു കരുതി ദഹിപ്പിച്ചത്.

കൊട്ടാരകര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കാരുവേലിൽ മണിമംഗലത്ത് വീട്ടിൽ തങ്കമ്മ പണിക്കരുടെ മൃതദേഹം സംസ്കാരത്തിനു പള്ളിയിൽ കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കാണാതായത് അറിയുന്നത്.

സംഭവമറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ചെല്ലപ്പന്റെ മൃതദേഹമാണെന്നു കരുതി തങ്കമ്മയുടെ മൃതദേഹം ചെല്ലന്റെ ബന്ധുക്കൾ കൊണ്ടുപോയി ഒരു ദിവസം മുമ്പ് സംസ്കരിച്ചത്.

രണ്ടുപേർക്കും 90 വയസ്സുണ്ടായിരുന്നതിനാൽ മൃതദേഹം തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം തങ്കമ്മയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസും ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here