ഉണ്ണി മുകുന്ദന്റെ മസിലില്‍ അസൂയയോ? തുറന്നുപറഞ്ഞ് ടോവിനോ തോമസ് ജെബി ജംഗ്ഷനില്‍ – Kairalinewsonline.com
ArtCafe

ഉണ്ണി മുകുന്ദന്റെ മസിലില്‍ അസൂയയോ? തുറന്നുപറഞ്ഞ് ടോവിനോ തോമസ് ജെബി ജംഗ്ഷനില്‍

എന്നാല്‍ ഉണ്ണി നേരെ മറിച്ചാണ്

മലയാളത്തിന്റെ പ്രിയപ്പെട്ട മസില്‍ അളിയന്‍ ഉണ്ണി മുകുന്ദന്‍, ആരുമൊന്ന് മടിക്കുന്ന കഠിനാധ്വാനം കൊണ്ടാണ് ഈ കട്ട മസിലും ബോഡി ഷെയ്പ്പും ഉണ്ടാക്കിയെടുത്തത്.

ഉണ്ണിയും ടോവിനോ തോമസും ഒന്നിച്ചെത്തിയ ‘സ്‌റ്റൈല്‍’ എന്ന സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് സിക്‌സ് പാക്കിലുള്ള ഉണ്ണിയുടെ കിടിലന്‍ ബോഡി തന്നെയായിരുന്നു.

ഇപ്പോഴിതാ, ‘സ്‌റ്റൈല്‍’ സിനിമയുടെ സെറ്റില്‍ വച്ച് ഉണ്ണിയുടെ ഡയറ്റിംഗ് തകര്‍ക്കാന്‍ താന്‍ ശ്രമിച്ചതിനെക്കുറിച്ച് ടോവിനോ തോമസ് കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ തുറന്നുപറയുന്നു.

”ചിത്രീകരണതിരക്കുകള്‍ കഴിഞ്ഞാല്‍ എല്ലാ ദിവസവും വൈകുന്നേരം ഞങ്ങള്‍ ഒരുമിച്ചിരിക്കുമായിരുന്നു. എനിക്ക് ആണേല്‍ മധുരം വളരെ ഇഷ്ടമാണ്. എന്നാല്‍ ഉണ്ണി നേരെ മറിച്ചാണ്. ഫുള്‍ ഡയറ്റിംഗ്. ബോഡി ബില്‍ഡിംഗില്‍ അത്ര ശ്രദ്ധയാണ്.

സിനിമയുടെ ലൊക്കേഷനില്‍ എത്തുമ്പോള്‍ ഉണ്ണിക്ക് നല്ല മസിലാണ്. എന്നാല്‍ എനിക്ക് ഇത്തിരി വയറുണ്ടായിരുന്നു.

അങ്ങനെ ഒരിക്കല്‍ ഉണ്ണിയുടെ ഡയറ്റിംഗ് തെറ്റിക്കാന്‍ ഞാനൊരു ശ്രമം നടത്തി. ഉണ്ണിയുടെ മുന്‍പിലേക്ക് കുറച്ച് ചിക്കന്‍ ഫ്രൈ നീക്കി വച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. ഉണ്ണി കഴിക്കുമെങ്കില്‍ കഴിച്ചോട്ടെയെന്ന് കരുതി. എന്നാല്‍ ഉണ്ണി കഴിച്ചില്ല.

മറ്റൊരു ദിവസം കുറച്ച് രസഗുള ആരോ വാങ്ങികൊണ്ടുവന്നു. എനിക്കാണേല്‍ അത് കഴിച്ചിട്ടും കൊതി മാറുന്നില്ല. അങ്ങനെ രസഗുള ഇട്ടുവച്ചിരുന്ന പാത്രത്തിലെ പഞ്ചസാരലായനി കുടിക്കാനായി എടുത്തു.

അപ്പോള്‍ അത് തടഞ്ഞ ഉണ്ണി, ടോവി അത് കഴിക്കരുതെന്ന് പറഞ്ഞു. ഒരു സഹ ബോഡി ബില്‍ഡറിന്റെ സ്‌നേഹമാണ് ആ സമയത്ത് ഉണ്ണിയുടെ മുഖത്ത് കണ്ടത്.”- ടോവിനോ പറയുന്നു.

ടോവിനോ അതിഥിയായി എത്തുന്ന ജെബി ജംഗ്ഷന്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 8. 30ന് കൈരളിയില്‍.

To Top