‘വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം’; അപ്പാനി ശരത്തിനെതിരെ ടിറ്റോ വില്‍സണ്‍ – Kairalinewsonline.com
ArtCafe

‘വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം’; അപ്പാനി ശരത്തിനെതിരെ ടിറ്റോ വില്‍സണ്‍

പല കാര്യങ്ങളും ഞാന്‍ കണ്ണടച്ച് വിടാറുണ്ട്

ടിറ്റോയും താനും ഒരുമിച്ച് പട്ടിണി പങ്കുവച്ചവരാണെന്ന അപ്പാനി ശരത്തിന്റെ പരാമര്‍ശത്തിനെതിരെ നടന്‍ ടിറ്റോ വില്‍സണ്‍.

ടിറ്റോയുടെ വാക്കുകള്‍:

”അപ്പാനി ശരത്തിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. എന്റെ വീട്ടുകാര്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്റെ പ്രശ്‌നങ്ങള്‍ വേറെ ഒരാള്‍ പറയുന്നത് താല്‍പര്യമില്ല.

പല കാര്യങ്ങളും ഞാന്‍ കണ്ണടച്ച് വിടാറുണ്ട്. പക്ഷേ, അപ്പാനി ശരത് എഴുതിയ പോലെ കാര്യങ്ങള്‍ എഴുതിയാല്‍ എന്റെ കുടുംബത്തിലെ ആളുകളൊക്കെ കഴിവില്ലാത്തവര്‍ ആയിപ്പോകില്ലേ.

കുടുംബത്തെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ എന്നെയും ബാധിക്കും. കൂടെ നില്‍ക്കുന്നവരെ വേദനിപ്പിക്കുന്നത് ഇഷ്ടമല്ല. എന്റെ കൂടെയുള്ളവര്‍ കഴിവില്ലാത്തവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല്‍ മോശം തന്നെയാണ്.

അവന്‍ എന്നെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എഴുതിയതാണ്. പക്ഷേ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമല്ലോ”.

To Top