കുട്ടികളെ തട്ടിക്കൊണ്ടുപോകുകയാണെന്നാരോപിച്ച് മനോവൈകല്യമുള്ള യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മധ്യപ്രദേശിലെ ഷിങ്വാര്‍ ജില്ലയിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നാരോപിച്ചാണ് മനോവൈകല്യമുള്ള യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.
ഇന്നലെയായിരുന്നും സംഭവം നടന്നതെങ്കിലും കൊലപാതകം പുറത്തറിഞ്ഞത് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു.മധ്യപ്രദേശിലെ ആദിവാസി മേഖലയായ അന്നപൂരിലാണ് സംഭവം.
അന്നപൂരിലെ കുയി ഗ്രാമസ്വദേശി മുകേഷ് ഗോണ്ട് ആണ് കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന മുകേഷിനെ കണ്ട് നാട്ടുകാര്‍ ചോദ്യചെയ്യുകയായിരുന്നു. പേര് ചോദിച്ചപ്പോള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് മറുപടി പറയാതെ മുകേഷ് സ്‌കൂളിന് പിറകില്‍ ഒളിക്കാന്‍ ശ്രമിച്ചു.
ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്ന് ആരോപിച്ച് മുകേഷിനെ തല്ലിച്ചതച്ചു.
സാരമായി പരുക്കേറ്റ മുകേഷ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.സംഭവത്തില്‍ പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here