ഇടവേളയ്ക്ക് ശേഷം ഗൗതം മേനോന്‍ ചിമ്പു കൂട്ടുകെട്ട് വീണ്ടും; ‘വിണ്ണൈ താണ്ടി വരുവായ’യ്ക്ക് രണ്ടാം ഭാഗമെത്തുന്നു – Kairalinewsonline.com
Entertainment

ഇടവേളയ്ക്ക് ശേഷം ഗൗതം മേനോന്‍ ചിമ്പു കൂട്ടുകെട്ട് വീണ്ടും; ‘വിണ്ണൈ താണ്ടി വരുവായ’യ്ക്ക് രണ്ടാം ഭാഗമെത്തുന്നു

അനുഷ്കയാണ് ചിമ്പുവിന്‍റെ നായികയായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്

ഗൗതം മേനോനും ചിമ്പുവും പിണക്കം മാറി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്ന വിവരം ഗൗതം മേനോന്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ ചിമ്പുവുമായി പിണങ്ങിയ സമയത്ത് ഗൗതം മേനോന്‍ മാധവനെ നായകനാക്കി ചിത്രം നിര്‍മ്മിക്കുമെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിണക്കം മാറിയ അവസരത്തില്‍ ആദ്യ ഭാഗത്തിലെ നായകന്‍ തന്നെ രണ്ടാം ഭാഗത്തിലും എത്തുമെന്നാണ് കേള്‍ക്കുന്നത്.

അച്ചം യെന്‍പത് മടമയട എന്ന ചിത്രത്തിന് ഇടയ്ക്കു വെച്ചാണ് സംവിധായകനും നായകനും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.

അച്ചം യെന്‍പത് മടമയടയുടെ അവസാനത്തെ പാട്ട് ചിത്രീകരണത്തിന് കൃത്യസമയത്ത് ചിമ്പു വന്നിരുന്നില്ല. ചിത്രം ചിത്രീകരിക്കുന്ന നഗരത്തില്‍ തന്നെ ഒരേ സമയം ഗൗതം മേനോന്‍ തന്നെ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിന് വേണ്ടി ചിത്രീകരണ സംവിധാനം ഒരുക്കിയതാണ് ചിമ്പുവിനെ പിണക്കാന്‍ ഇടയാക്കിയത്.

എന്നാല്‍ ഈയടുത്ത് ഇരുവരും മനസ് തുറന്ന് സംസാരിച്ചതിലൂടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. കഴിഞ്ഞ ആഴ്ച ചിമ്പു വിണ്ണെത്താണ്ടി വരുവായ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

വിണ്ണെത്താണ്ടി വരുവായയില്‍ അവസാനിപ്പിച്ച കാര്‍ത്തിക്കിന്‍റെ തുടര്‍ന്നുള്ള ജീവിതമാണ് രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നത്.

അനുഷ്കയാണ് ചിമ്പുവിന്‍റെ നായികയായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

To Top