മമ്മൂട്ടി നായകനാവുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ ആദ്യ ഗാനം പുറത്തിറങ്ങി – Kairalinewsonline.com
Entertainment

മമ്മൂട്ടി നായകനാവുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ ആദ്യ ഗാനം പുറത്തിറങ്ങി

സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്

മമ്മൂട്ടി ബ്ലോഗറുടെ വേഷത്തിലെത്തുന്ന ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗിലെ ആദ്യ ഗാനം പുറത്തുവന്നു. ഏലംപടി ഏലേലേലോ എന്ന നാടന്‍പാട്ടാണ് പുറത്തുവന്നിട്ടുള്ളത്.

ഷിന്‍സണ്‍ പൂവത്തിങ്ങലിന്‍റേതാണ് വരികള്‍. ഈണം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ആണ്.ചിത്രം സംവിധാനം ചെയ്യുന്നത് തിരക്കഥാകൃത്ത് സേതുവാണ്.

നടന്‍ ഉണ്ണി മുകുന്ദന്‍ ആണ് ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നത്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

To Top