മോഹന്‍ലാലിനു നേരെ ‘കെെ’ത്തോക്ക്ചൂണ്ടിയ സംഭവം; അലന്‍സിയറുടെ വിശദീകരണം – Kairalinewsonline.com
ArtCafe

മോഹന്‍ലാലിനു നേരെ ‘കെെ’ത്തോക്ക്ചൂണ്ടിയ സംഭവം; അലന്‍സിയറുടെ വിശദീകരണം

അലന്‍സിയറിനെ സുരക്ഷാ ഉദ്വേോഗസ്ഥരെത്തി തടയുകയായിരുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സമര്‍പ്പണവേളയില്‍ മോഹന്‍ലാലിനെതിരെ ‘കൈ’ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി അലന്‍സിയര്‍ രംഗത്തെത്തി. താന്‍ മോഹന്‍ലാലിനെതിരെയല്ല  പകരം സ്റ്റേജിലേക്കാണ് കൈചൂണ്ടിയതെന്നു അലന്‍സിയര്‍ ഒരു ഓണ്‍ലെെന്‍ മാധ്യമത്തോട് വ്യക്തമാക്കി.

നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു കെെകള്‍ ഉപയോഗിച്ചുളള പ്രതീകാത്മകമായ തോക്ക് ചൂണ്ടലെന്നും  സാമൂഹിക വ്യവ്യസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും  അലന്‍സിയര്‍ വ്യക്തമാക്കി.

നേരത്തെ മോഹന്‍ലാലിനെ സ്ംസ്ഥാന അവാര്‍ഡ് ചടങ്ങില്‍ മുഖ്യാതിഥിയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉര്‍ന്നിരുന്നു. അലന്‍സി്യറിന്‍റെ പ്രതിഷേധവും ഇത്തരത്തില്‍ മോഹന്‍ലാലിനെതിരായ  പ്രതിഷേധമായി കണക്കാക്കപ്പെടുകയായിരുന്നു.

ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന പുരസ്കാര സമര്‍പ്പണത്തിനിടെയാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. മുഖ്യതിഥിയായ മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെയാണ്,  അലന്‍സിയര്‍  എ‍ഴുന്നേറ്റ് വന്ന്  സ്റ്റേജിലേക്ക് കെെകള്‍ ഉപയോഗിച്ച കാഞ്ചി വലിക്കുന്നതായി അഭിനയിച്ചത്.  തുടര്‍ന്ന്  അലന്‍സിയറിനെ സുരക്ഷാ ഉദ്വേോഗസ്ഥരെത്തി തടയുകയായിരുന്നു.

 

 

 

To Top