കണ്ണൂരിൽ സിപിഐഎമ്മിന് വാൾ ബലത്തിന്‍റെ ആവശ്യമില്ല; ആൾ ബലമില്ലാത്തവരാണ് വാൾ ബലം തേടുന്നത്; ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

ആർ.എസ്.എസ്സിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ അതിജീവിക്കാൻ സി.പി.ഐ എമ്മിന് വാൾ ബലത്തിന്‍റെ ആവശ്യമില്ല. ആൾ ബലമില്ലാത്തവരാണ് വാൾ ബലം തേടുന്നത്.

കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാൻ സാധിക്കുന്നില്ല എന്നതാണ് ആർ.എസ്.എസ്സിന്‍റെ അസ്വസ്തതയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എൻ.പി ഉല്ലേഖിന്‍റെ കണ്ണൂർ എന്ന പുസ്കതപ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇൗ ആമുഖത്തോടെയാണ് മുഖ്യമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്. അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും വേണം എന്നതാണ് സർക്കാർ നിലപാട്.

വിയോജന അഭിപ്രായങ്ങളെ സി.പി.ഐ(എം) ഭയക്കുന്നില്ല. വിമർശനങ്ങളെ ഭയക്കുന്നവർക്കാണ് വാളിന്‍റെ ബലം തേടി പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിന്‍റെ യാഥാർത്ഥ ചിത്രം പുറത്ത് വരേണ്ടത് അനിവാര്യമാണ്. CPI(M)നെയും RSSനെയും ഒരു പോലെ താരതമ്യം ചെയ്യുന്ന മനോഭാവം ശരിയല്ല. കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാൻ സാധിക്കുന്നില്ല എന്നതാണ് ആർ.എസ്.എസ്സിനെ അസ്വസ്തരാക്കുന്നത്.

ഇടതുപക്ഷ പ്രസ്ഥാനമുള്ളത് കൊണ്ടാണിത് സാധിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. പ്രതികാര രാഷ്ട്രീയം എന്ന വാക്കിന് സി.പി.ഐ എമ്മിൽ പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി എൻ.പി ഉല്ലേഖിന്‍റെ കണ്ണൂർ, ഇൻസൈഡ് ഇന്ത്യാസ് ബ്ളഡിയസ്റ്റ് റിവൻഞ്ച് പൊളിറ്റിക്സ് എന്ന പുസ്തകത്തിന്‍റെ ഉള്ളടക്കത്തിനുള്ള മറുപടിയായി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News