വിപണിയിലെ വില പിടിച്ചുനിർത്താന്‍ സപ്ലൈകോയുടെ ഓണം-ബക്രീദ് മെട്രോഫെയര്‍

സപ്ലൈകോയുടെ ഓണം – ബക്രീദ് മെട്രോഫെയറിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. വിപണിയിലെ വില പിടിച്ചുനിർത്താന്‍ ഇത്തരം ഫെയറുകള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉത്സവസീസണിൽ വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍ നല്‍കി എല്ലാ അവശ്യവസ്തുക്കളും ന്യായവിലക്ക് ജനങ്ങള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ മെട്രോഫെയറിലുടെ ലക്ഷ്യമിടുന്നത്.

1600 സ്റ്റാളുകള്‍ ആണ് സപ്ലൈകോ ഓണം – ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഫെയറിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. വിപണിയിലെ വില പിടിച്ചുനിർത്താന്‍ ഇത്തരം ഫെയറുകള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മ‍ഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ഒാണാഘോഷങ്ങൾക്കൊപ്പം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൂടി ജനങ്ങൾ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സബ്സീഡി ഇനത്തിൽ അരി പയറുവർഗം പലവ്യഞ്ജനം മുതലായവയും.നോണ്‍ സബ്സീഡി ഇനത്തിൽ മറ്റ് അവശ്യ സാധാനങ്ങളും സപ്ലൈകോയുടെ ഓണം – ബക്രീദ് വിപണിയിൽ നിന്ന്
കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ഭക്ഷ്യ മന്ത്രി പി തിലോത്തമൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News