ദുരന്തം വിതച്ച് കനത്ത മ‍ഴ; അതീവ ജാഗ്രതാ നിര്‍ദ്ദേശം; കനത്ത മ‍ഴയില്‍ മരിച്ചവരുടെ എണ്ണം 25 ആയി

സംസ്ഥാനത്ത് ദുരന്തം വിതച്ച്  കനത്ത മ‍ഴ തുടരുന്നു.ഇന്ന് രാവിലെ ഇടുക്കിയിലെ ചെരുതോണി ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍  തുറന്നെങ്കിലും ഇടുക്കി ഡാമില്‍ ജലനിരപ്പ് 2401, അടിയായി ഉയര്‍ന്നു. ഡാമിന്‍റെ   പരമാവധി സംഭരണ ശേഷി 2403 അടിയാണ്.

ഇനി രണ്ടടി കൂടി പിന്നിട്ടാല്‍ സംഭരണ ശേഷിയുടെ പരമാവധിയിലെത്തും. സംസ്ഥാനത്ത്  മ‍ഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 25 ആയി .   ഇന്ന് കനത്ത മ‍ഴയില്‍ മൂന്നു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടുക്കിയിലും മലപ്പുറത്തും തിരുവനന്തപുരത്തുമാണ് ഇന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പെരിയാര്‍ തീരത്തും -ഇടുക്കി ജില്ലയിലും  കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തുറന്നുവിടുന്നതിനേക്കാള്‍ അധികം ജലം ഡാമിലേക്ക് ഒ‍ഴുകി എത്തുന്നതായി അധികൃധര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തുടന്നീളം ദുരിതാശ്വാസ പ്രവര്‍ത്തനം ഊര്‍ജിതമായി മു്ന്നോട്ട് പോകുകയാണ്.

തിരുവനന്തപുരം: വെഞ്ഞാറമൂട് തൈക്കാട് കനത്ത മഴയിൽ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു വീണ് യുവാവ് മരിച്ചു.

വെഞ്ഞാറമൂട് തൈക്കാട് കനത്ത മഴയിൽ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു വീണ് യുവാവ് മരിച്ചു. പിരപ്പൻകോട് പാലവിള വസന്ത നിവാസിൽ സുരേഷ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.

ക്ഷേത്രത്തിൽ പോകുവാൻ കുളിയ്ക്കുന്നതിന് വെള്ളം കോരുന്നതിനിടെ   കിണറിന്റെ ഒരു ഭാഗവും സുരേഷും കിണറ്റിൽ വീഴുകയായിരുന്നു.

മലപ്പുറത്ത് ഇന്നലെ വെള്ളപ്പാച്ചിലില്‍ പെട്ട ഒരാ‍ളുടെ മൃതദേഹം കണ്ടെത്തി.  നിലമ്പൂര്‍സ്വദേശി പറന്പാടന്‍  സുബ്രഹ്മണ്യന്‍റെ മൃതദേഹമാണ്  കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here