ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; ആദ്യ ദിനം മഴ; ഒരോവര്‍ പോലും എറിയാനായില്ല – Kairalinewsonline.com
Cricket

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; ആദ്യ ദിനം മഴ; ഒരോവര്‍ പോലും എറിയാനായില്ല

ബൗളര്‍മാരില്‍ ഉമേഷ് യാദവ് പുറത്തുപോകാനാണ് സാധ്യത

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ നാള്‍ മഴ കാരണം ഒരോവര്‍ പോലും എറിയാനായില്ല.

മഴ മണിക്കൂറുകള്‍ നീണ്ടത് തിരിച്ചടിയായി. വെള്ളിയാഴ്ച മഴ ഒഴിഞ്ഞുനില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. കളി എപ്പോള്‍ തുടങ്ങുമെന്ന് നിശ്ചയിമില്ലാതിരുന്നതിനാല്‍ ഇരു ടീമും അന്തിമ ഇലവനെ പ്രഖ്യാപിച്ചിരുന്നില്ല.

രണ്ടാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് കളിക്കാത്ത സാഹചര്യത്തില്‍ ഇംഗ്ലണ്ട് യുവതാരം ഒല്ലി പോപ്പിന് അവസരം നല്‍കുമെന്ന് അറിയുന്നു. ഇംഗ്ലണ്ട് പുറത്തുവിട്ട 12 അംഗ ടീമില്‍ പോപ്പുണ്ട്.

ഇന്ത്യന്‍ ടീമില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മാറ്റമുണ്ടാകും. ആദ്യ ടെസ്റ്റില്‍ മങ്ങിയ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കും. പകരം ചേതേശ്വര്‍ പൂജാര വരും.

ബൗളര്‍മാരില്‍ ഉമേഷ് യാദവ് പുറത്തുപോകാനാണ് സാധ്യത. പകരം കുല്‍ദീപ് യാദവോ രവീന്ദ്ര ജഡേജയോ ഇറങ്ങും.

To Top