കൊടുംവിഷമുള്ള പാമ്പുകളെ തോളിലിട്ട് നടക്കുന്ന ഒരു പെണ്‍കുട്ടി – Kairalinewsonline.com
Featured

കൊടുംവിഷമുള്ള പാമ്പുകളെ തോളിലിട്ട് നടക്കുന്ന ഒരു പെണ്‍കുട്ടി

പാമ്പുകള്‍ക്കൊപ്പം കളിച്ചും ചിരിച്ചും വളര്‍ന്ന് പാമ്പുകളെ തോളിലിട്ട് നടക്കുന്ന ഒരു പെണ്‍കുട്ടി. ഇത് ഉത്തർപ്രദേശ് ഖട്ടമ്പൂർ സ്വദേശിയായ കജോൾ. കജോ‍ളിന്‍റെ കളിക്കൂട്ടുകാരെ അറിയുമ്പോളാണ് ഞെട്ടുക. നല്ല കൊടും വിഷമുള്ള രാജവെമ്പാലകള്‍.

 

 

ഊണും ഉറക്കവുമെല്ലാം ഈ പാമ്പുകള്‍ക്കൊപ്പമാണ്. പാമ്പുകള്‍ക്കൊപ്പം കളിക്കുന്നതാണ് തന്‍രെ ഹോബിയെന്നാണ് ഈ പെണ്‍കുട്ടി പറയുക.കുടുംബപരമായി പാമ്പു പിടുത്തക്കാരാണ് ഇവര്‍.

ക‍ഴിഞ്ഞ 45 വർഷമായി കാജോളിന്‍റെ അച്ഛനും ഇപ്പോ‍ള്‍ സഹോദരനും ഈ തൊ‍ഴില്‍ ചെയ്യുന്നു. ഇപ്പോഴിതാ ഇളയമകളായ കജോളും ഈ തൊളിലിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

To Top