കനത്ത മഴ: ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം – Kairalinewsonline.com
Featured

കനത്ത മഴ: ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം

പുഴകളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബലിതര്‍പ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളില്‍ പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ അപകടമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ഡാമുകള്‍ തുറക്കുന്നതിനാല്‍ പുഴകളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്.

കടലോരങ്ങളില്‍ കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്നു. ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ ഇത്തരം സാഹചര്യം കൂടി പരിഗണിച്ച് പൊലീസുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

To Top