15 വര്‍ഷം യുവതിയെ ഗുഹയിലടച്ച് മന്ത്രവാദത്തിന്‍റെ പേരില്‍ പീഡനം; 83കാരനായ മന്ത്രവാദി ഇന്തോനേഷ്യയില്‍ അറസ്റ്റില്‍ – Kairalinewsonline.com
Crime

15 വര്‍ഷം യുവതിയെ ഗുഹയിലടച്ച് മന്ത്രവാദത്തിന്‍റെ പേരില്‍ പീഡനം; 83കാരനായ മന്ത്രവാദി ഇന്തോനേഷ്യയില്‍ അറസ്റ്റില്‍

മന്ത്രവാദിയുടെ വീടിന് സമീപത്തുള്ള ഗുഹയിൽ നിന്നുമാണ് 28 വയസുള്ള പെൺകുട്ടിയെ കണ്ടെത്തിയത്

ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ഗുഹയില്‍ തടവിലാക്കി 15 വര്‍ഷം പീഡിപ്പിച്ച മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസ് മുതൽ പെൺകുട്ടി 83കാരനായ മന്ത്രവാദിയുടെ തടവിലായിരുന്നു. മന്ത്രവാദിയുടെ വീടിന് സമീപത്തുള്ള ഗുഹയിൽ നിന്നുമാണ് ഇപ്പോൾ 28 വയസുള്ള പെൺകുട്ടിയെ കണ്ടെത്തിയത്.

15 വർഷങ്ങളായി പെൺകുട്ടിയെ പുറംലോകവുമായി ബന്ധപ്പെടാൻ ഇയാൾ അനുവദിച്ചിരുന്നില്ല. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് സമീപത്തുള്ള ഗ്രാമത്തിലെ പെണ്‍കുട്ടിയെ ചികിത്സയ്ക്കായാണ് വ്യാജ വൈദ്യത്തിനൊപ്പം ദുര്‍മന്ത്രവാദവും ചെയ്യുന്ന ജാഗോയുടെ അടുത്ത് മാതാപിതാക്കളെത്തിച്ചത്.

മന്ത്രവാദി ആവശ്യപ്പെട്ട പ്രകാരം പെൺകുട്ടിയെ അയാളുടെ വീട്ടിൽ നിർത്തി മാതാപിതാക്കൾ മടങ്ങി. ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ അന്വേഷിച്ചെങ്കിലുംപെണ്‍കുട്ടിയെ കാണാനില്ലെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയത്. പെണ്‍കുട്ടി ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്ക് ജോലി അന്വേഷിച്ച് പോയി എന്ന മറുപടിയാണ് ഇയാൾ നൽകിയത്.


ജക്കാര്‍ത്തയിലും മാതാപിതാക്കൾ ഒരുപാട് അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല.

മാതാപിതാക്കള്‍ പോയതിന് പിന്നാലെ ജാഗോ പെണ്‍കുട്ടിയെ വീടിന് സമീപത്തുള്ള ഗുഹയിലേക്ക് മാറ്റുകയും പിന്നീട് നിരന്തരം പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തനിക്ക്
ഒരു ജിന്നിന്‍റെ ശക്തിയുണ്ടെന്ന് മന്ത്രവാദി പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നു.

പെണ്‍കുട്ടിയുടെ കാമുകനായിരുന്ന അംറിൻ എന്ന ആൺകുട്ടിയുടെ ആത്മാവ് തന്‍റെ ശരീരത്തിലേക്ക്
പ്രവേശിക്കാറുണ്ടെന്നും തന്‍റെ ശരീരത്തിൽ പ്രവേശിക്കുന്ന അംറിനുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് എന്നുമാണ് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്.

ഒരു പെൺകുട്ടിയെ മന്ത്രവാദിയുടെ വീടിന് സമീപമുള്ള ഗുഹയിൽ കണ്ടുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലാണ് അവശ നിലയിലായ പെൺകുട്ടിയെ കണ്ടെത്തിയത്.

പകൽ മുഴുവൻ ഗുഹയിൽ ഒളിപ്പിച്ച ശേഷം രാത്രി മന്ത്രവാദിയുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പലതവണ ഗർഭണി ആയിട്ടുണ്ടെന്നും മന്ത്രവാദി അത്
അലസിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിനൊപ്പം തടവിലാക്കിയതിനുമാണ് ജാഗോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കുറ്റം തെളിയിക്കപ്പെട്ടാൽ 15 വർഷം വരെ
മന്ത്രവാദിക്ക് തടവ് ശിക്ഷ ലഭിക്കും.

To Top