കാമുകനൊപ്പം താമസിക്കാന്‍ തയ്യാറായില്ല; കാമുകിയെ വെട്ടിമുറിച്ച് കൊലപ്പെടുത്തി; ശരീരഭാഗങ്ങള്‍ അരച്ച് ഫ്‌ളഷ് ചെയ്ത് എല്ലുകള്‍ മീനുകള്‍ക്ക് എറിഞ്ഞുകൊടുത്തു; കൊടും ക്രൂരത കേട്ട് ഞെട്ടിത്തരിച്ച് ലോകം – Kairalinewsonline.com
DontMiss

കാമുകനൊപ്പം താമസിക്കാന്‍ തയ്യാറായില്ല; കാമുകിയെ വെട്ടിമുറിച്ച് കൊലപ്പെടുത്തി; ശരീരഭാഗങ്ങള്‍ അരച്ച് ഫ്‌ളഷ് ചെയ്ത് എല്ലുകള്‍ മീനുകള്‍ക്ക് എറിഞ്ഞുകൊടുത്തു; കൊടും ക്രൂരത കേട്ട് ഞെട്ടിത്തരിച്ച് ലോകം

പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്

കാമുകനൊപ്പം  താമസിക്കാന്‍ തയ്യാറായില്ല. കാമുകിയെ വെട്ടിമുറിച്ച് കൊലപ്പെടുത്തി. ശരീരഭാഗങ്ങള്‍ അരച്ച് ഫ്‌ളഷ് ചെയ്ത് എല്ലുകള്‍ മീനുകള്‍ക്ക് എറിഞ്ഞുകൊടുത്തു. കൊടും ക്രൂരത കേട്ട് ഞെട്ടിത്തരിച്ച് ലോകം.

മനഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നച് റഷ്യയിലാണ്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോകത്തെ ഞെട്ടിച്ച ദാരുണ കൊലപാതകത്തിന്‍റെ രഹസ്യം പുറത്തറിയുന്നത്.

ഡ്മിട്രി സെലെന്‍സ്‌കിയും  കാമുകി ടാറ്റിയാന മെലേഖിനയും കാമുകിയുടെ പഠനത്തിനുശേഷം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തന്‍റെ കാമുകന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടെന്നും വിവരം  അറിയുകയും ഡ്മിട്രി  തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയ ടാറ്റിയാന ഒന്നിച്ച് താമസിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പേമിലായിരുന്നു ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ചത്. കാമുകന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവതി എത്തിയത്. എന്നാല്‍ സത്യവസ്ഥ ബോധ്യപ്പെട്ട യുവതി അതില്‍ നിന്ന് പിന്തിരിയുകയായിരുന്നു. ഇത് ഡ്മിട്രി സെലെന്‍സ്‌കിക്ക് ദേഷ്യം വരുകയും തുടര്‍ന്ന് വ‍ഴക്ക് കൊലപാതകത്തിലേക്ക് നീങ്ങുകയും ചെയ്തു.

തുടര്‍ന്ന് കൊലപാതകം പുറം ലോകം അറിയാതിരിക്കാന്‍ വേണ്ടി വെട്ടിമുറിച്ച് കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ അരച്ച് ഫ്‌ളഷ് ചെയ്യുകയും എല്ലുകള്‍ മീനുകള്‍ക്ക് എറിഞ്ഞുകൊടുക്കയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതി പ്രകാരം  പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്.

To Top