കാലവര്‍ഷക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേരളത്തിലെ സര്‍വകക്ഷി എംപിമാര്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു

മഴക്കെടുതി ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയിലെത്തും.കാലവര്‍ഷക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രാജ്‌നാഥ് സിംങ്ങിനെ സന്ദര്‍ശിച്ച സര്‍വകക്ഷി എംപിമാര്‍ക്ക് ഇത് സംബന്ധിച്ച ഉറപ്പ് മന്ത്രി നല്‍കി.

കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര മന്ത്രി വാഗ്ദാനം ചെയ്തതായി എംപിമാര്‍ പറഞ്ഞു.

മഴക്കെടുതി ദിനം പ്രതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ രാജ്‌നാഥ് സിഗിനെ കണ്ടത്.

ഞായറാഴ്ച കേരളത്തിലെത്താമെന്ന് രാജ്‌നാഥ് സിഗ് സംഘത്തിന് ഉറപ്പ് നല്‍കി. ഞായറാഴ്ച ഉച്ചയോടെയാണ് മന്ത്രി കൊച്ചിയിലെത്തുക. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രാജ്‌നാഥ് സിംഗിനൊപ്പമുണ്ടാകും.

ആവശ്യമായ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചതായി പി കരുണാകരന്‍ എം പി പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി വിഷയം പാര്‍ലമന്റെിന്റെ ഇരു സഭകളിലും എംപിമാര്‍ ഉന്നയിച്ചിരുന്നു.പ്രത്യേക സംഭവമായി പരിഗണിച്ച് കേന്ദ്ര സഹായം വേണമന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടതായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

കേരളത്തിലെ കാലവര്‍ഷക്കെടുതി ഗൗരവതരമാണെന്നും വിഷയം കേന്ദ്രസര്‍ക്കാര്‍ ഗൗരവതരമായാണ് നോക്കിക്കാണുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News