ട്രെയിന്‍ യാത്രയ്ക്ക് മൂന്നു ദിവസം പൂര്‍ണ നിയന്ത്രണം; റദ്ദാക്കിയ ട്രെയിനുകള്‍ ഇങ്ങനെ – Kairalinewsonline.com
Featured

ട്രെയിന്‍ യാത്രയ്ക്ക് മൂന്നു ദിവസം പൂര്‍ണ നിയന്ത്രണം; റദ്ദാക്കിയ ട്രെയിനുകള്‍ ഇങ്ങനെ

നാലു ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകി ഒാടും

ട്രെയിന്‍ യാത്രക്ക് മൂന്നു ദിവസ് പൂര്‍ണ നിയന്ത്രണം. ശനി (11), ഞായർ (12), ചൊവ്വ(14) ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എറണാകുളം ടൗൺ‍–ഇടപ്പള്ളി റെയിൽവേ പാതയിൽ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാൽ നിയന്ത്രണം.

സംസ്ഥാനത്ത് കനത്ത മ‍ഴയെ തുടര്‍ന്ന് ട്രെയിന്‍ വേഗത നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നു. ആറ് പാസഞ്ചറുകൾ ഉൾപ്പെടെ എട്ടോളം ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്. നാലു ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകി ഒാടും.

 പൂർണമായി റദ്ദാക്കിയ  ട്രെയിനുകള്‍

തൃശൂർ–ഗുരുവായൂർ പാസഞ്ചർ

എറണാകുളം–നിലമ്പൂർ പാസഞ്ചർ

നിലമ്പൂർ–എറണാകുളം പാസഞ്ചർ

എറണാകുളം–കണ്ണൂർ ഇന്റർസിറ്റ് എക്സ്പ്രസ്

കണ്ണൂർ–എറണാകുളം ഇന്റർസിറ്റ് എക്സ്പ്രസ്

എറണാകുളം–ഗുരുവായൂർ പാസഞ്ചർ

ഗുരുവായൂർ–എറണാകുളം പാസഞ്ചർ

ഗുരുവായൂർ–തൃശൂർ പാസഞ്ചർ

 

To Top