കുടിവെള്ളം മുടങ്ങിയേക്കും; സൂക്ഷിച്ച് ഉപയോഗിക്കുക; മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ് – Kairalinewsonline.com
DontMiss

കുടിവെള്ളം മുടങ്ങിയേക്കും; സൂക്ഷിച്ച് ഉപയോഗിക്കുക; മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ദികളില്‍ വെള്ളം ഉയരുന്നത് ഈ പ്രവര്‍ത്തനത്തിന് വിലങ്ങുതടി

തിരുവനന്തപുരം: ശക്തമായ കാലവര്‍ഷം സംസ്ഥാനത്തെ പല ശുദ്ധജല പദ്ധതികളേയും ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

”ഉപകരണങ്ങള്‍ക്ക് സംഭവിച്ച കേടുപാട് പരിഹരിക്കാന്‍ സാധ്യമായ വഴികളെല്ലാം തേടുന്നുണ്ട്. എന്നാല്‍ നദികളില്‍ വെള്ളം ഉയരുന്നത് ഈ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാണ്.

അതിനാല്‍ പലയിടത്തും ശുദ്ധജല വിതരണം മുടങ്ങിയേക്കും. സാഹചര്യത്തിനനുസരിച്ച് ജല ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.”

”കേരളം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ കാലവര്‍ഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകള്‍ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂര്‍വ്വമാണ്.

കെടുതി നേരിടാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ ചുരുക്കം ചിലര്‍ കാഴ്ച കാണാനും സെല്‍ഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ ശ്രമിക്കുകയാണ്.

കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.”

To Top