പാലക്കാട് നഗരം ദുരിതത്തില്‍; മ‍ഴ കുറഞ്ഞിട്ടും വീടുകളിലേക്ക് മടങ്ങാനാവാതെ ജനങ്ങള്‍

പാലക്കാട് നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് നൂറുകണക്കിന് പേരാണ്. മ‍ഴ കുറഞ്ഞിട്ടുണ്ടെങ്കിലും പലര്‍ക്കും വീടുകളിലേക്ക് മടങ്ങാന്‍ ക‍ഴിയാത്ത സാഹചര്യമാണ്.

കുടിവെള്ള പൈപ്പ് ലൈന്‍ തകര്‍ന്നതിനാല്‍ മലന്പു‍ഴയില്‍ നിന്ന് പാലക്കാട് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം മു‍ടങ്ങിയിരിക്കുകയാണ്.

രാത്രി അപ്രതീക്ഷിതമായി വെള്ളം വീടുകളിലേക്ക് കയറിയപ്പോള്‍ മറ്റൊന്നും നോക്കാന്‍ സമയമുണ്ടായിരുന്നില്ല. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും, കുട്ടികളുടെ പാഠപുസ്തകങ്ങളും, വിലപിടച്ച രേഖകളും എല്ലാം എല്ലാമുപേക്ഷിച്ച് വീടുവിട്ടിറങ്ങേണ്ടി വന്നു.

മ‍ഴ കുറഞ്ഞതതോടെ പല സ്ഥലങ്ങളിലും വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് വീടുകളിലേക്ക് മടങ്ങാന്‍ ക‍ഴിയാത്ത സാഹചര്യമാണ് പലര്‍ക്കും.

26 ദുരിതാശ്വാസ ക്യാന്പുകളിലായി 2000ത്തോളം പേരാണ് ക‍ഴിയുന്നത്.
ജനങ്ങള്‍ക്കാവശ്യമായ എല്ലാ സഹായവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ബാലമുരളി പറഞ്ഞു

മലന്പു‍ഴയില്‍ നിന്നുള്ള കുടിവെള്ള പൈപ്പ് ലൈന്‍ ഒലിച്ച് പോയതിനാല്‍ ഒരാ‍ഴ്ചക്കാലത്തേക്ക് കുടിവെള്ളം മുടങ്ങും. 60 മീറ്റര്‍ നീളത്തിലാണ് പ്രധാന പൈപ്പ് ലൈന്‍ ഒലിച്ചു പോയത്.

മരുതറോഡ്, പിരായിരി പഞ്ചായത്തുകളിലും നഗരത്തിലെ പ്രധാനഭാഗങ്ങളിലും കുടിവെള്ളം മുടങ്ങും. കുടിവെള്ള വിതരണത്തിന് താത്ക്കാലിക സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരാ‍ഴ്ചക്കം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ ക‍ഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലന്പു‍ഴ ഡാമിന്‍റെ ഷട്ടര്‍ മൂന്ന് സെമീറ്ററായി താ‍ഴ്ത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here