ധോണിയുടെ ബൈക്ക് ശേഖരം; അന്തം വിട്ട് ആരാധകര്‍ – Kairalinewsonline.com
DontMiss

ധോണിയുടെ ബൈക്ക് ശേഖരം; അന്തം വിട്ട് ആരാധകര്‍

ധോണിയുടെ ഭാര്യ സാക്ഷി സിംഗ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ പോസ്റ്റ് ചെയതിരിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ബൈക്കുകളോടുള്ള പ്രേമം പ്രശസ്തമാണ്. എന്നാല്‍ അതിത്രയും വരുമെന്ന് ആരാധകര്‍ കരുതിയില്ല.

ധോണിയുടെ ബൈക്കുകളെല്ലാം സൂക്ഷിക്കുന്ന സ്ഥലം കണ്ടാല്‍ ഏതെങ്കിലും ബൈക്ക് കമ്പനിയുടെ ഗോഡൗണ്‍ ആണെന്നേ തോന്നൂ. മറ്റാരുമല്ല, ധോണിയുടെ ഭാര്യ സാക്ഷി സിംഗ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ പോസ്റ്റ് ചെയതിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തിയത് മുതല്‍ ബൈക്കില്‍ പായുന്ന ധോണിയുടെ ബൈക്ക് കഥകള്‍ പലതും പുറത്തു വന്നിരുന്നു.

ഭാര്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റേറ്റസിലൂടെ ധോണിയുടെ ബൈക്ക് മ്യൂസിയത്തിന്റെ ഫോട്ടോ കൂടി കണ്ട ഞെട്ടലിലാണ് ആരാധകര്‍. കോഹ്ലിയും സിവയും തമ്മിലുള്ള വീഡിയോ വന്നപ്പോഴായിരുന്നു ധോനിയുടെ ബൈക്ക് മ്യൂസിയം ആരാധകരെ ആദ്യം ഞെട്ടിച്ചത്.

ബൈക്കുകള്‍ മഹി ഏറെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് സാക്ഷി ആ ബൈക്ക് കളക്ഷന്‍ ആരാധകര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

To Top