യുഎഇയിലെ പൊതുമാപ്പ്: താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്ന നിയമ ലംഘകർക്കെതിരെ നിയമനടപടി

യുഎഇ യില്‍   പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്ന നിയമ ലംഘകർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന്  അധികൃതര്‍ മുന്നറിയിപ്പ് നൽകി.

മുന്‍ കാലത്തെക്കാള്‍ അനവധി പരിഷ്‌കാരങ്ങളോടെയാണ് യു എ ഇ ഇത്തവണ പൊതുമാപ്പ് ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.  വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്നവര്‍ക്ക് പൊതുമാപ്പിലൂടെ രേഖകള്‍ ശരിയാക്കിയാല്‍ പുതിയ ജോലി കണ്ടെത്താനും താൽക്കാലിക താമസ സൗകര്യവും ലഭ്യമാക്കാനും നടപടിയുണ്ടാവും.

എന്നാല്‍ രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്‍റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. രണ്ടുവര്‍ഷത്തേക്ക് അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശന നിരോധനം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News