നടൻ ഇന്ദ്രൻസിനെ കൈരളി ടിവിയും ജന്മനാടും ആദരിക്കുന്നു; 13 ന് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും – Kairalinewsonline.com
Featured

നടൻ ഇന്ദ്രൻസിനെ കൈരളി ടിവിയും ജന്മനാടും ആദരിക്കുന്നു; 13 ന് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും

പ്രവേശനം തികച്ചും സൗജന്യമാണ്

നടൻ ഇന്ദ്രൻസിന് കൈരളി ടി വിയുടേയും ജന്മനാടിന്‍റേയും ആദരം. ഈ മാസം 13ന് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നേരത്തെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടി പ്രതികൂല കാലാസ്ഥയെ തുടർന്ന് നിശാഗന്ധിയിലേക്ക് മാറ്റുകയായിരുന്നു. ഗായകരും സിനിമാ സീരിയൽ താരങ്ങളും അണിനിരക്കുന്ന താരനിശയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.

മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്ക്കാരം നേടിയ തിരുവനന്തപുരത്തുകാരുടെ സ്വന്തം ഇന്ദ്രൻസിനെ വലിയ ആഘോഷങ്ങളോടെ സ്വീകരിക്കാനാണ് ജന്മനാടിന്‍റെ തീരുമാനം. കൈരളി ടി വിയും തിരുവനന്തപുരം പൗരാവലിയും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി 13ന് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കും.

മുഖ്യമന്തി പിണറായി വജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നേരത്തെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടി പ്രതികൂല കാലാസ്ഥയെ തുടർന്ന് നിശാഗന്ധിയിലേക്ക് മാറ്റിയെന്ന് മുഖ്യരക്ഷാധികാരികൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി ഗായകരും സിനിമാ സീരിയൽ താരങ്ങളും അണിനിരക്കുന്ന താരനിശയും ഉണ്ടായിരിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്. സ്വാഗതസംഘം ചെയർമാൻ സി അജകുമാർ, കണ്‍വീനർ ഡി ആർ അനിൽ, കൈരളി ടി വി എ ജി എം ഡി സുനിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

To Top