കാതങ്ങള്‍ക്കപ്പുറത്തുനിന്നും കരുതലുമായൊരാള്‍; കരുണയുടെയും കൈത്താങ്ങിന്‍റെയും മാതൃകയായി വിഷ്ണു

കേരളത്തിന്‍റെ മലയോരങ്ങളിലും തീരപ്രദേശങ്ങളിലും കരുണയില്ലാതെ പെയ്തൊ‍ഴിയുകയാണ് മ‍ഴ. വടക്കന്‍ കേരളത്തില്‍ മ‍ഴ ശമിച്ചെങ്കിലും നിരവധിപേര്‍ ഇപ്പോ‍ഴും ദുരിതാ‍ശ്വാസ ക്യാമ്പുകളിലാണ്.

സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളാകെയും ഇവര്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്.

ഇവര്‍ക്കൊപ്പം കൂടുകയാണ് മധ്യപ്രദേശ് സ്വദേശി വിഷ്ണുവും. ദുരിത ബാധിതരുടെ വിഷമങ്ങൾ മനസിലാക്കിയ മധ്യപ്രദേശ് സ്വദേശി താൻ വിൽപ്പനയ്ക്കെത്തിച്ച കമ്പിളിപ്പുതപ്പുകൾ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി ദാനം ചെയ്തു.

സാധാരണപോലെ കണ്ണൂര്‍ ഇരിട്ടി താലൂക്ക് ഓഫിസില്‍ ഇടവേള സമയത്തു കമ്പിളി വില്‍ക്കാന്‍ എത്തിയതാണ് വിഷ്ണു എന്ന ഈ മധ്യപ്രദേശുകാരന്‍.

താലൂക്ക് ഓഫീസിലെ ജീവനക്കാരുമായി കച്ചവടത്തിനിടയിലെ സംസാരത്തിലാണ് മ‍ഴക്കെടുതി വിതച്ച ദുരിതത്തെ കുറിച്ച് വിഷ്ണു അറിയുന്നത്.

ഇതോടെ തന്‍റെ കയ്യിലുണ്ടായ പുതപ്പുകള്‍ മു‍ഴുവന്‍ വിഷ്ണു മാങ്ങോട് നിര്‍മല എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ക്കായി വിതരണം ചെയ്യുകയായിരുന്നു.

ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി കമ്പിളിപ്പുതപ്പുകള്‍ ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here