അലന്‍സിയറോട് ‘അമ്മ’ വിശദീകരണം തേടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെതിരെ ‘കൈ’ തോക്ക് ചൂണ്ടിയ സംഭവത്തില്‍ നടന്‍ അലന്‍സിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി.

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലന്‍സിയര്‍ക്ക് കത്തയച്ചു.

കഴിഞ്ഞദിവസമായിരുന്നു സംഭവം.

മുഖ്യാതിഥിയായ മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെയാണ്, അലന്‍സിയര്‍ എഴുന്നേറ്റ് വന്ന് സ്റ്റേജിലേക്ക് കൈകള്‍ ഉപയോഗിച്ച കാഞ്ചി വലിക്കുന്നതായി അഭിനയിച്ചത്.

നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു കൈകള്‍ ഉപയോഗിച്ചുളള പ്രതീകാത്മകമായ തോക്ക് ചൂണ്ടലെന്നും സാമൂഹിക വ്യവ്യസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

നേരത്തെ മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് ചടങ്ങില്‍ മുഖ്യാതിഥിയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉര്‍ന്നിരുന്നു. അലന്‍സിയറിന്റെ പ്രതിഷേധവും ഇത്തരത്തില്‍ മോഹന്‍ലാലിനെതിരായ പ്രതിഷേധമായി കണക്കാക്കപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News