സംസ്ഥാനത്ത് ആഗസ്റ്റ് 15വരെ മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; 8 ജില്ലകളിലെ പ്രഖ്യാപിച്ച റെഡ് അലർട്ട് നീട്ടി

സംസ്ഥാനത്ത് മ‍ഴ ആഗസ്റ്റ് 15വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 11 ,12 ,15 തിയതികളിൽ ശക്തമായ മഴയ്ക്കും 13 ,14 തിയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തീവ്രമായ മ‍ഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ പ്രഖ്യാപിച്ച റെഡ് അലർട്ട് നീട്ടി.

ക‍ഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് മ‍ഴയ്ക്ക് ഇന്ന് ശമനമുണ്ടായെങ്കിലും ഇൗ മാസം 15 വരെ മ‍ഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 11 ,12 ,15 തിയതികളിൽ ശക്തമായ മഴയ്ക്കും 13 ,14 തിയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അറിയിപ്പ് പ്രകാരം ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലുമുള്ള ചില പ്രദേശങ്ങളിൽ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകുവാനും സാധ്യതയുണ്ട്.

തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലർട്ടും തുടർന്ന് മ‍ഴയുടെ ശക്തികുറയുമെന്നതിനാൽ 15ന് ഒാറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13 വരെ റെഡ് അലർട്ടും 15 ന് ഒാറഞ്ച് അലർട്ടും നിലനിൽക്കും.

കൂടാതെ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 12 വരെ റെഡ് അലർട്ടും14 ന് ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 55കിലോമീറ്റർ വേഗതയിൽ കാറ്റ് ശക്തിപ്പെടും.ഇൗ സാഹചര്യത്തിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു .ഒപ്പം ഇന്ന് മുതൽ 15 വരെയുള്ള പെരിജിൻ സ്പ്രിങ് ടൈഡ്സ് മൂലം ഉണ്ടാകുന്ന വേലിയേറ്റത്തിൽ താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്.

കൂടാതെ ശക്തമായ കരക്കാറ്റും രൂപപ്പെടുമെന്നതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here