പുത്തന്‍ സവിശേഷതകളുമായി ഷവോമി എംഐ മിക്‌സ് 3 എത്തുന്നു

ഷവോമിയുടെ പുതിയ സ്മാര്‍ട്‌ഫോണായ ഷവോമി എംഐ മിക്‌സ് 3 സെപ്റ്റംബര്‍ 15ന് അവതരിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിന് 20 എംപി ഫേസിംഗ്ഫ്രണ്ട് ക്യാമറയാണ് ഉളളത്.

വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ട്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഫോണിലുണ്ട് കൂടാതെ 845 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഈ ഫോണില്‍ . നാല് സ്റ്റോറേജ് വേരിയന്‍റുകളിലാണ് ഫോണ്‍.

6 ജിബി റാം 64 ജിബിസ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബിസ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണവ. 39,000 രൂപയായിരിക്കും ഇതിന്‍റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here