കന്യാസ്ത്രീ പീഡനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്തേക്കും

കന്യാസ്തീയുടെ പീഡന പരാതിയില്‍ ജലന്ധറിലെത്തിയ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്തേക്കും.

ജലന്ധര്‍ സൈനിക ആസ്ഥാനത്തെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്ത് ഇന്നലെയെത്തിയ അന്വേഷണ സംഘം കന്യാസ്ത്രീകളില്‍ നിന്നും മൊഴിയെടുത്തിരുന്നു. മൊഴിയെടുക്കല്‍ പൂര്‍ണ്ണമായും വീഡിയോയിലും ചിത്രീകരിച്ചിട്ടുണ്ട്.

തെളിവെടുപ്പ് പൂര്‍ത്തിയായായ ശേഷമേ ബിഷപ്പിനെ ചോദ്യം ചെയ്യാനാകൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.

ഇന്ന് ബിഷപ്പിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ ചോദ്യം ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് വിവരം നല്‍കണമെന്ന് പഞ്ചാബ് പോലീസ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News