സര്‍ക്കാര്‍ സുസജ്ജം; ദുരിതാശ്വാസ ക്യാമ്പുകള്‍ സംതൃപ്തമെന്ന് ജയസൂര്യ

ദുരിതാശ്വാസ ക്യാമ്പിലുള്ളവർ സർക്കാർ നൽകിയ സൗകര്യങ്ങളിൽ സംതൃപ്തരാണെന്ന് നടൻ ജയസൂര്യ. എറണാകുളത്തെ ക്യാമ്പുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടൻ ക്യാമ്പുകളിലെത്തിയതിന്റെ സന്തോഷത്തിലാണു ക്യാമ്പിലുള്ളവരും. കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടി ക്യാമ്പിലെത്തിയതിനു പിന്നാലെയാണു ജയസൂര്യയും ക്യാമ്പുകളിലെത്തിയത്‌.

ആലുവ പറവൂർ താലൂക്കുകളിലെ ക്യാമ്പുകളാണു ജയസൂര്യ സന്ദർശിച്ചത്‌. ക്യാമ്പുകളിലേക്കുള്ള ചില അവശ്യ സാധനങ്ങളും താരം കൈമാറി.

ക്യാമ്പുകളിൽ സർക്കാർ ഒരുക്കിയ സൗകര്യങ്ങളിൽ തങ്ങൾ തൃപ്തരാണെന്ന് ക്യാമ്പിലുള്ളവർ അറിയിച്ചെന്നും നടൻ ജയസൂര്യ പറഞ്ഞു.

വെള്ളപ്പൊക്ക കെടുതി ബാധിച്ചവരുടെ പ്രശ്നങ്ങൾ അധികൃതർക്ക്‌ മുന്നിൽ അവതരിപ്പിക്കുമെന്നും ഈ സന്ദർശനം ഈ നാട്ടിലെ ഒരു പൗരൻ എന്ന നിലയിൽ തന്റെ കർത്തവ്യമാണെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

അൻവർ സാദത്ത്‌ എം.എൽ.എയ്ക്ക്‌ ഒപ്പമാണു ജയസൂര്യ ക്യാമ്പുകൾ സന്ദർശിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News