കര്‍വാനുശേഷം സോയാ ഫാക്ടര്‍; അരങ്ങ് കൈയ്യടക്കാന്‍ ദുര്‍ഖര്‍ വീണ്ടും ബോളിവുഡില്‍

കര്‍വാന്‍ എന്ന ചിത്രത്തിലൂടെ തന്‍റെ ബോളിവുഡ് അരങ്ങേറ്റം ആഘോഷമാക്കിയിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍.

അനുജ ചൗഹാന്‍റെ സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കി ‘സോയ ഫാക്ടര്‍’ എന്ന പേരില്‍ സോനം കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇനി അഭിനയിക്കുന്നത്.

ചിത്രത്തിലെ ദുല്‍ഖറിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ഇന്ന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.

ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയെ ആയിരിക്കാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ വിരാട് കോഹ്‌ലി തന്നെ ആവണമെന്നില്ലെന്നും ഒരു സ്വതന്ത്ര കഥാപാത്രമാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ദുല്‍ഖറിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകനോ അണിയറ പ്രവര്‍ത്തകരോ പുരത്തുവിട്ടിട്ടില്ല.

അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സേനം കപൂര്‍ തന്നെയാണ് ചിത്രത്തിലെ നായികാ വേഷത്തിലെത്തുന്നത്.

സോയ സിങ് സോളങ്കി എന്ന യുവതിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ നീങ്ങുന്നത്. ഒരു സ്വകാര്യ പരസ്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ സോയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ജോലി ചെയ്യുന്നതും തുടര്‍ന്നുള്ള അവളുടെ ജീവിതവുമാണ് ചിത്രത്തില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News