പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റായി ഷാജി എൻ കരുണിനെ തെരഞ്ഞെടുത്തു. അശോകൻ ചരുവിലാണ് ജനറൽ സെക്രട്ടറി.

തിരുവനന്തപുരത്തു നടന്ന പു ക സാ സംഘം സംസ്ഥാന കൺവൻഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രൊ. വി. എൻ. മുരളിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

സംഘടനയ്ക്ക് ഉപദേശക സമിതിയെ ഏർപ്പെടുത്താനും കൺവൻഷൻ തീരുമാനിച്ചു. പ്രൊ. എം. കെ. സാനു, ഡോ. എം ലീലാവതി, ഡോ. കെ. എൻ. പണിക്കർ, ജി ബാലമോഹൻ തമ്പി, സച്ചിദാനന്ദൻ, ലെനിൻ രാജേന്ദ്രൻ, ടി വി ചന്ദ്രൻ, നിലമ്പൂർ അയിഷ, കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻ കുട്ടി, നാരായൻ, എം മുകുന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വൈശാഖൻ, ഡോ. ഖദീജാ മുംതാസ്, യു എ ഖാദർ, കെ പി എ സി ലളിത, പി ടി കുഞ്ഞിമുഹമ്മദ്‌ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങൾ.

നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്ന മറ്റു ഭാരവാഹികൾ തുടരും.

അവരുടെ പട്ടിക:

വൈസ് പ്രസിഡന്റുമാര്‍- എസ് രമേശന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, എ ഗോകുലേന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, ജാനമ്മ കുഞ്ഞുണ്ണി, ഡോ.എസ് രാജശേഖരന്‍, പിവികെ പനയാല്‍, ടിഡി രാമകൃഷ്‌ണന്‍, ഇപി രാജഗോപാലന്‍.

സെക്രട്ടറിമാര്‍-കെഇഎന്‍ കുഞ്ഞഹമ്മദ്, സൂസന്‍ ജോര്‍ജ്, സീതമ്മാള്‍, വികെ ജോസഫ്, സിആര്‍ ദാസ്, എംഎം നാരായണന്‍, വിനോദ് വൈശാഖി, പിഎസ് ശ്രീകല, ജിപി രാമചന്ദ്രന്‍ ,

ട്രഷറര്‍-ടിആര്‍ അജയന്‍.