ലോര്‍ഡില്‍ തല താഴ്ത്തി ഇന്ത്യ

ലോര്‍ഡില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി, ഇതോടെ 5 ചെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി. ആദ്യ ഇന്നിംഗ്‌സില്‍ 107ന് പുറത്തായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 396ന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പിച്ചില്‍ ഇംഗ്ലീഷ് പേസിനു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ അടിയറവ് പറഞ്ഞു.

സ്റ്റുവര്‍ട്ട് ബ്രോര്‍ഡിന്റെയും, അണ്‍ഡേഴ്‌സണിന്റെയും നാല് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന് ഇന്നിംഗ്‌സ് ജയം സമ്മാനിച്ചത്. ടീമില്‍ കുറച്ചെങ്കിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്നത് നായകന്‍ വിരാട് കോഹ്ലി മാത്രമാണ്. എന്നാല്‍ കോഹ്ലിക്ക് പരുക്കേറ്റത് ഇന്ത്യന്‍ ക്യാമ്പിന് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here