അവശ്യ രേഖകള്‍ ഇനി മറന്നാലും പൊല്ലാപ്പില്ല; ‘ഡിജി ലോക്കര്‍’‍ ഉണ്ടല്ലോ

ചില ഘട്ടങ്ങളില്‍ അവശ്യ രേഖകള്‍ എടുക്കാന്‍ മറന്നുപോകുന്നത് മനുഷ്യരുടെ സ്വഭാവമാണ്. അമിത വേഗത്തിനോ മറ്റോ പൊലീസിന്‍റെ കയ്യില്‍ പെടുമ്പോ‍ഴാണ് ഇങ്ങനുള്ള രേഖകള്‍ കയ്യില്‍ ഇല്ലാത്തതിന്‍റെ പൊല്ലാപ്പ് മനസിലാകുന്നത്.

എന്നാല്‍ ഇനി ആ പേടി വേണ്ട. ഇങ്ങനുള്ള മറവികള്‍ക്ക് പരിഹാരമെന്നോണം അവതരിപ്പിച്ച പുതിയ സംവിധാനമാണ് ‘ഡിജി ലോക്കര്‍’‍. ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കാനായാണ് ഡിജി ലോക്കര്‍ ആശയം മുന്നോട്ടു വെച്ചത് എന്ന് അധികൃതര്‍ പറയുന്നു.

ഔദ്യോഗിക രേഖകളെ ക്ലൗഡ് സ്റ്റോറേജ് സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ സര്‍വീസിംഗ് ആപ്പാണ് ഡിജിലോക്കര്‍.

ഡ്രൈവിംഗ് ലൈസെന്‍സ്, വാഹനത്തിന്‍റെ രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവയ്ക്ക് ഡിജി ലോക്കറിലും ഒറിജിനല്‍ രേഖകള്‍ക്ക് നല്‍കുന്ന മൂല്യം തന്നെ നല്‍കുന്നു എന്നാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്.

ഇനി ട്രാഫിക് ചെക്കിംഗുകളിലും മറ്റും യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം ഡിജി ലോക്കര്‍ ആപ്പിലെ രേഖകള്‍ കാണിച്ചാല്‍ മതിയാകും എന്നര്‍ത്ഥം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News