‘മീശ’യെ അനുകൂലിച്ച് പരാമര്‍ശം; ജിഎസ് പ്രദീപിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

തിരുവനന്തപുരം: മീശ നോവലിനെ അനുകൂലിച്ച് പരാമര്‍ശം നടത്തിയ ജിഎസ് പ്രദീപിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം.

പീപ്പിള്‍ ടിവിയിലെ ന്യൂസ് ആന്‍ഡ് വ്യൂസ്, കൈരളി ടിവിയിലെ ഞാന്‍ മലയാളി എന്നീ പരിപാടികളില്‍ പങ്കെടുത്ത് കൊണ്ടാണ് ജിഎസ് പ്രദീപ് മീശയെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.

ഇതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയിലൂടെ സംഘികളുടെ തെറിയഭിഷേകം ആരംഭിച്ചത്.

കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് പ്രദീപിനും കുടുംബത്തിനും നേരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത്.

സംഘപരിവാറിന്റെ സൈബര്‍ ആക്രമണം തുടങ്ങിയിട്ട് മൂന്ന് ദിവസമായെന്നും കേട്ടുകേള്‍വി പോലുമില്ലാത്തവരാണ് തന്നെ ആക്രമിക്കുന്നതെന്നും ജിഎസ് പ്രദീപ് പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ഇവര്‍ക്കെതിരെ രേഖാമൂലം പൊലീസല്‍ പരാതി നല്‍കാനാണ് ജിഎസ് പ്രദീപിന്റെ തീരുമാനം. ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണം എന്നതിനപ്പുറം അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ സംഘപരിവാര്‍ നടത്തുന്ന കടന്നുകയറ്റമാണ് സംഘപരിവാര്‍ നടത്തിവരുന്നത്.

നേരത്തെ, നോവല്‍ എഴുതിയ എസ് ഹരീഷിന് നേരെയും സംഘികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്ന് ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു. പിന്നാലെ മീശ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തയ്യാറായി ഡിസി ബുക്‌സ് മുന്നോട്ടുവരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here