മഴക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കും.

നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മോഹന്‍ലാല്‍ തുക കൈമാറും.

മോഹന്‍ലാല്‍ പ്രസിഡന്റായ ചലച്ചിത്രതാരങ്ങളുടെ സംഘടന അമ്മ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു.

തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍ (25 ലക്ഷം), സൂര്യയും കാര്‍ത്തിയും (25 ലക്ഷം) എന്നിവരൊക്കെ ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി(25 ലക്ഷം)യുമൊക്കെ ദൗത്യത്തില്‍ പങ്കാളികളായി.

തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്യം അഞ്ച് ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News