വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി

വരാപ്പുഴ ശ്രീജിത് കസ്റ്റഡി മരണക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണ ആവശ്യം നിരസിച്ച സിംഗിൾ ബഞ്ചുത്തരവിനെതിരെ ശ്രീജിതിന്റെ ഭാര്യ അഖില സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റീസ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്‌.

അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവില്‍ സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണത്തിൽ അപാകതകൾ ഉണ്ടന്ന സിബിഐ
അഭിഭാഷകന്റെ വാദം കോടതി തള്ളി .

ഈ ഘട്ടത്തിൽ സി ബി ഐ അഭിപ്രായം പറയേണ്ടെന്ന്‌ കോടതി വ്യക്തമാക്കി . അന്വേഷണം സി ബി ഐയെ ഏൽപ്പിച്ചിട്ടില്ലന്നും നിയുക്ത ഏജൻസി കേസിന്റെ ന്യായ ന്യായങ്ങളിലേക്ക് കടക്കുന്നത് ഉചിതമല്ലന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.

പ്രത്യേക സംഘത്തിന് റ അന്വേഷണം അന്തിമഘട്ടത്തിലാണന്നും എസ്ഐ അടക്കം 8 പൊലീസുകാർക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടന്നും പ്രത്യേക സംഘത്തിന്റെ നിർദേശപ്രകാരം മുൻ Sp സസ്പെൻഷനിലാണന്നും പ്രോസിക്യൂഷൻ അറിയിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് അപ്പീല്‍ കോടതി തള്ളിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News