സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ പീരുമേട് താലൂക്കിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് ( 14-8-2018 ) അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ ഉടുമ്പൻചോല , ഇടുക്കി ,ദേവികുളം താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (14-8-2018) അവധിയായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്

പാലക്കാട് , വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി  പ്രഖ്യാപിച്ചു.

കുട്ടനാട്  താലുക്കില്‍ പ്രഫഷണല്‍ കോള്ജുകള്‍ ഉള്‍പ്പെടേ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News