മഴക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി സീസാഗ ഗ്രൂപ്പ്

സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്നവരുന്നവർക്ക് ആശ്വാസം പകരുന്നതിനായി മുംബൈയിലെ പ്രമുഖ മലയാളി വ്യവസായ സ്ഥാപനമായ സീസാഗ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകുവാൻ തീരുമാനിച്ചതായി മാനേജിങ് ഡയറക്ടർ എം കെ നവാസ് അറിയിച്ചു.

മലയാളികളടക്കം നിരവധി പേർക്ക് തൊഴിലവസരങ്ങൾ നൽകി വരുന്ന സ്ഥാപനമാണ് സീസാഗ ഗ്രൂപ്പ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര നേടിയ വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ജനറൽ സെക്രട്ടറി കൂടിയായ എം കെ നവാസ് കൊടുങ്ങല്ലൂർ സ്വദേശിയാണ്.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ നടത്തുന്ന സർക്കാർ നടപടികൾ ശ്ലാഘനീയമാണെന്ന് എം കെ നവാസ് പറഞ്ഞു. കഷ്ടതകൾ അനുഭവിക്കുന്ന മലയാളി മക്കൾക്ക് സാന്ത്വനമേകുന്നതിന് ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും നവാസ് ഓർമ്മപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News