മ‍ഴ കനത്തു; ചെറുതോണി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും വീണ്ടും ഉയര്‍ത്തി

ഇടുക്കി: വടക്കന്‍ കേരളത്തിലും ചെറുതോണി ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിലും മ‍ഴ കനത്തതോടെ ഇടുക്കി ഡാമിന്‍റെ മു‍ഴുവന്‍ ഷട്ടറുകളും വീണ്ടും തുറന്നു.

മ‍ഴയും നീരൊ‍ഴുക്കും കുറഞ്ഞതോടെ ഇന്നലെ ഇടുക്കി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ അടയ്ക്കുകയും തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകളുടെ ഉയരം കുറയ്ക്കുകയും ചെയ്തിരുന്നു.

ജലനിരപ്പ് കുറഞ്ഞതോടെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ഒരു മീറ്റർ വീതം തുറന്നത്. നിലവില്‍ തുറന്നിരിക്കുന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 1.4 മീറ്ററായും ഉയർത്തുകയും ചെയ്തു.

ഇതോടെ ഡാമിലൂടെ പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ മൂന്നുലക്ഷം ലിറ്ററിൽനിന്ന് ആറുലക്ഷം ലീറ്ററാക്കിയും ഉയർത്തി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതുമാണ് ഷട്ടറുകൾ ഉയർത്താനുള്ള തീരുമാനത്തിനു കാരണം.

നിലവില്‍ ഡാമിലെ ജലനിരപ്പ് 2397.16 അടിയാണ്. 2403 അടിയാണ് ചെറുതോണി ഡാമിന്‍റെ പൂര്‍ണ സംഭരണ ശേഷി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News