മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ദില്ലി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇന്നലെ കേസ് പരിഗണിക്കവെ മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ സബ്കമ്മിറ്റിയും ജലകമ്മീഷനും അതിനു മുന്‍പായി യോഗം ചേരാനും ഡാമിനെ സംബന്ധിച്ച തീരുമാനം എടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

വിഷയത്തില്‍ തീരുമാനം നടപ്പാക്കാന്‍ കേസ് പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസ് ഇന്നലെ പരിഗണിക്കവെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142ല്‍ നിന്നും 139 അടിയായി കുറച്ചുകൂടെ എന്ന് കോടതി ചോദിച്ചിരുന്നത് കേരളത്തിന് ആശ്വാസകരമായ നിരീക്ഷണമായിരുന്നു. സേവ് കേരളാ പ്രസിഡന്റ് റസല്‍ ജോയി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി കേസ് അടിയന്തരമായി പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News