കനത്ത മഴ രണ്ടുദിവസം കൂടി തുടരും; എട്ടു ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്തെ മഹാ ദുരന്തത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. കനത്ത മഴ 18 വരെ തുടരുമ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി ഇരട്ടിയാകുമെന്നത് ആശങ്കയുയര്‍ത്തുന്നു.

എല്ലാ ജില്ലകളിലും കനത്ത മഴ 17നും 18നും ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട അടക്കമുള്ള പല മേഖലകളിലും വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഉള്‍പ്പടെയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓണാവധി പുനക്രമീകരിച്ചു.

17 മുതല്‍ 28 വരെയായിട്ടാണ് ഓണാവധി മാറ്റിയത്. കേരള സര്‍വകലാശാലയ്ക്ക് കീ!ഴിലെ വിദ്യാഭ്യാസ സ്ഥാനപങ്ങളിലെ ഓണം അവധി ഓഗസ്റ്റ് 18 മുതല്‍ 28 വരെയായി ഓണാവധി പുനക്രമീകരിച്ചു. ഒപ്പം കേരള സര്‍വകലാശാല ഓഗസ്റ്റ് 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.

സംസ്ഥാനത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളിലുള്ളവര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തിരമാലകള്‍ 3.5 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ വരുമെന്നാണ് മുന്നറിയിപ്പ്.

വെള്ളപ്പൊക്കത്തിനൊപ്പം ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും കാരണം മരണസംഖ്യയും ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News