രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്ത്​ നിന്ന്​ മല്‍സ്യതൊ‍ഴിലാളികളുടെ സംഘവും ഭക്ഷണപൊതികളുമായി എയര്‍ഫോ‍ഴ്​സ്​ ഹെലികോപ്​റ്ററും പുറപ്പെട്ടു

രക്ഷാപ്രവര്‍ത്തത്തനായി തിരുവനന്തപുരത്ത്​ നിന്ന്​ മല്‍സ്യതൊ‍ഴിലാളികളുടെ ആദ്യ സംഘം പുറപ്പെട്ടു. പുന്തുറയില്‍ നിന്നുള്ള സംഘമാണ്​ ഇന്ന്​ പുലര്‍ച്ചെ രണ്ട്​ മണിയോടെ പുറപ്പെട്ടിരിക്കുന്നത്​.

ഓഖി ദുരന്തം ഉണ്ടായപ്പോള്‍ കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന്​ നേതൃത്വം നല്‍കിയ മുന്‍ അനുഭവമുള്ള മല്‍സ്യതൊ‍ഴിലാളികള്‍ ഉള്‍പ്പെട്ട സംഘം ഇന്ന്​ തന്നെ രക്ഷാദൗത്യത്തില്‍ പങ്കാളികളാവും. ജിപിഎസ്​, സെര്‍ച്ച്​ലൈറ്റുകള്‍,റഡാറുകള്‍ എന്നീ സംവിധാനങ്ങളുമായിട്ടാണ്​ ഇവര്‍ പുറപ്പെരിക്കുന്നത്​.

ഒ‍ഴുക്കിനെതിരെ മുന്നോട്ട്​ പോകാന്‍ ക‍ഴിയുന്ന തരത്തിലള്ള മോട്ടര്‍ എഞ്ചിനുകള്‍ ഉള്ള വള്ളവുമാണ്​ ഇവരുടെ കൈവശം ഉള്ളത്​.

ഇവര്‍ക്കവശ്യമായ ഇന്ധനം സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഓഖി ദുരന്ത സമയത്ത്​ കേരളം നല്‍കിയ പിന്തുണക്ക്‌ നന്ദി സൂചകമായിട്ടാണ്​ തങ്ങള്‍ ഇതില്‍ പങ്കാളികളാകുന്നതെന്ന്​ അവര്‍ പീപ്പിളിനോട്​ പറഞ്ഞു

വെള്ളപൊക്കത്തില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ക്ക്‌ നല്‍കാനുള്ള ഭക്ഷണപൊതികളുമായി എയര്‍ഫോ‍ഴ്​സ്​ ഹെലികോപ്​റ്റര്‍ പുറപ്പെട്ടു.

ഡ്രൈ ഫൂട്ടസും,കുടിവെള്ളവും, മെ‍ഴുകുതിരിയും,ശര്‍ക്കരയും, ജ്യൂസും ഉള്‍പെടെ ഒന്‍പത്​ സാമഗികള്‍ ഉള്‍പ്പെട്ട ഭക്ഷണകിറ്റുകളാണ്​ ദുരന്തമേഖലയില്‍ വിതരണം ചെയ്യുക.

തിരുവനന്തപുരത്ത്​ ലാന്‍ഡ്​ റവന്യു കമ്മീഷണറേറ്റില്‍ വെച്ച്​ ജീവനക്കാര്‍ പാക്ക്‌ ചെയ്​ത ഭക്ഷണപൊതികള്‍ ലോറിയില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News